കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ് ) രജിസ്ട്രാറായി ഡോ.വി. മീര നിയമിതയായി. ചേർത്തല എസ്.എൻ കോളേജ് കെമിസ്‌ട്രി വകുപ്പ് മേധാവിയാണ്. കൊച്ചിയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. 1995 മുതൽ എസ്.എൻ. കോളേജിൽ അദ്ധ്യാപികയാണ്. കൊല്ലം എസ്.എൻ. കോളേജ് റിട്ട. പ്രൊഫ. പ്രയാർ പ്രഭാകരന്റെയും റിട്ട. ഹെഡ് മിസ്ട്രസ് വസുന്ധതിയുടെയും മകളാണ്. കുസാറ്റ് ഷിപ്പ്ടെക്നോളജി വകുപ്പിലെ ഡോ.സി.ബി. സുധീറാണ് ഭർത്താവ്. ബംഗളുരുവിൽ ഐ.ടി ഉദ്യോഗസ്ഥനായ വിനയ്, വടുതല ചിന്മയ വിദ്യാലയത്തിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി നിയുക്ത എന്നിവരാണ് മക്കൾ. എറണാകുളം അയ്യപ്പൻകാവ് ചങ്ങനാത്ത് വീട്ടിലാണ് താമസം. കുസാറ്റിൽ രജിസ്ട്രാർ പദവിയിൽ ഒരു വനിത നിയമിതയാകുന്നത് വർഷങ്ങൾക്കു ശേഷമാണ്.