ആട് ജീവിതം...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ സൗന്ദര്യവത്കരിച്ച പനമ്പള്ളി നഗറിലെ വോക്ക് വേയിൽ ആടുകൾ കൂട്ടത്തോടെ എത്തി പുല്ല് തിന്നുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഇവിടെ നിത്യേന നിരവധിപേരാണ് സായാഹ്ന്ം ചിലവഴിക്കാനായി എത്തിയിരുന്നത്. റസിഡൻഷ്യൽ ഏരിയയായ ഇവിടെ നടക്കാനിറങ്ങുന്നതിനും സൈക്കിളിംഗിനും പ്രത്യേക സംവിധാനങ്ങളാണുള്ളത്. ഇപ്പോൾ പുല്ലുകൾ വളർന്ന് കാടുകയറിയ അവസ്ഥയിലാണ്