pic

കൊച്ചി: ഓണ്‍ലൈനായി ഇപ്പോള്‍ കൊവിഡ് ബാധയ്ക്കുമാത്രമായി ഇന്‍ഷുറന്‍സ് എടുക്കാം. ഇതിനായി ഡിജിറ്റ് ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 25,000 രൂപ മുതല്‍ 2,00,000 രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഒരു വര്‍ഷമാണ് പ്രീമിയം കാലാവധി.299 രൂപ മുതലുള്ള പ്രീമിയം നിരക്കുകളുണ്ട്.പോളിസിയെടുത്ത് 15 ദിവസത്തിനു ശേഷം രോഗബാധയുണ്ടെന്ന് തെളിഞ്ഞാല്‍ പൂര്‍ണ പരിരക്ഷ ലഭിയ്ക്കും. പോളിസി എടുത്തതിന് ശേഷം ക്വാറന്റീനിൽ കഴിയേണ്ടി വന്നാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിയ്ക്കും. 50 ശതമാനം തുകയാണ് ലഭിയ്ക്കുക.

പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ പോലും സര്‍ക്കാര്‍ നിർദേശപ്രകാരം ക്വാറന്റീനിൽ കഴിയേണ്ടി വരുന്നവര്‍ക്ക് തുക ലഭിയ്ക്കും എന്നതാണ് സവിശേഷത.അതേസമയം വിദേശ യാത്രകള്‍ നടത്തിയവര്‍ക്ക് പോളിസി ലഭ്യമല്ല.2019 ഡിസംബറിന് ശേഷം 13-ഓളം വിദേശ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകള്‍ക്കാണ് പരിരക്ഷ ലഭിയ്ക്കാത്തത്. വിദേശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ കുടുംബാംഗത്തില്‍ നിന്ന് രോഗം പകര്‍ന്നാലും പരിരക്ഷ ലഭ്യമാകില്ല.