nissan

കൊച്ചി: കാർ വാങ്ങുന്നതിനും ബുക്കിംഗിനുമായി പുതിയ ഡിജിറ്റൽ പദ്ധതിയുമായി നിസ്സാൻ ഇന്ത്യ. ഒരു ഷോറൂം അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കുന്ന വെർച്വൽ ഷോറൂം സംവിധാനമാണ് നിസ്സാൻ അവതരിപ്പിച്ചത്. തിരഞ്ഞെടുത്ത വാഹനങ്ങളുടെ ബുക്കിംഗും പർചേസും ഓൺലൈൻ വഴി നടത്താനാകും.

ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കിയ വെർച്വൽ ഷോറൂം വഴി ഒരു യഥാർത്ഥ ഷോറൂം സന്ദർശിയ്ക്കുന്നതു പോലെ തന്നെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങാൻ കഴിയും. ഷോറൂമിൽ പോകാതെ തന്നെ ഷോറൂം ഉപഭോക്താക്കൾക്ക് മുന്നിലവതരിപ്പിക്കുകയാണ് നിസ്സാൻ .

ഒരു യഥാർത്ഥ സന്ദർശനത്തിന് സമാനമായ അനുഭവമാണ് വെർച്വൽ ഷോറൂമിലൂടെ സൃഷ്ടിക്കുന്നത്. പ്രത്യേക ആപ്ലിക്കേഷനുകളൊന്നും കൂടാതെ തന്നെ കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ ബ്രൗസറുകൾ വഴി എളുപ്പത്തിൽ വെർച്വൽ ഷോറും ആക്‌സസ് ലഭിയ്ക്കും. ഉപഭോക്താക്കളുടെ സമയത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും കാർ ബുക്ക് ചെയ്യാം.