reliance

ബംഗളൂരൂ: റിലയൻസിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ജിയോമാ‌ർട്ട് കൂടുതൽ നഗരങ്ങളിലേയ്ക്ക് എത്തുന്നു. മുംബയ്, കൊൽക്കത്ത, ബംഗളൂരു, ഡൽഹി, രാജസ്ഥാൻ, ഒഡിഷ തുടങ്ങി 200 നഗരങ്ങളിലാണ് പ്രവർത്തനം തുടങ്ങുന്നത്. മുംബയിലെ വിവിധ ഇടങ്ങളിൽ പൈലറ്റ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ജിയോമാർട്ട് കൂടുതൽ നഗരങ്ങളിലേക്ക് എത്തുന്നത്. പലവ്യഞ്ജനങ്ങൾക്ക് പുറമെ പഴങ്ങളും പച്ചക്കറികളും എല്ലാം ജിയോമാർട്ടിലൂടെ ലഭ്യമാണ്.

ആപ്പ് പ്രവർത്തനം ആരംഭിച്ചിട്ടിലെങ്കിലും വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് ഓർഡറുകൾ നല്‍കാം. എംആർപിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം ഡിസ്‌കൗണ്ട് വരെ ഓരോ ഉത്പന്നങ്ങൾക്കും ലഭ്യമാണ്. വാട്‌സാപ്പിലും ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം. വൻകിട നിക്ഷേപം ഫേസ്ബുക്ക് റിലയൻസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നടത്തിയിരുന്നു. റിലയൻസ് ജിയോമാർട്ടിനെ ശാക്തീകരിയ്ക്കുക എന്ന ലക്ഷ്യവും നിക്ഷേപത്തിന് പിന്നിൽ ഉണ്ടായിരുന്നു.