koovappady-
പെൻഷൻ ലഭിക്കാത്തവർക്ക് സർക്കാർ പ്രത്യേകമായി നൽകുന്ന ധനസഹായ വിതരണം കൂവപ്പടി സഹകരണബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സാമൂഹികക്ഷേമ, ഷേമനിധി പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന സഹായധന വിതരണം കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിഅംഗങ്ങളായ പി.പി. അൽഫോൻസ്, ആന്റു ഉതുപ്പാൻ, സാജു ജോസഫ്, സി.ജെ. റാഫേൽ, ജോർജ് ചെട്ടിയാക്കുടി, ജിജി ശെൽവരാജ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി.ഡി. പീറ്റർ എന്നിവർ പ്രസംഗിച്ചു.