ഏലൂർ: കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയോട് അനുബന്ധിച്ച് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ മൂന്നാംഘട്ട പച്ചക്കറി കൃഷി ആരംഭിച്ചു. ടി.സി.സി പാതാളം കോളനിയിൽ ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. ടി. സി.സി മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാർ, ഡയറക്ടർ എൻ.കെ. വാസുദേവൻ, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ കെ. വിജയകുമാർ, സുജിത് കരുൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.