okkal-
''സുഭിക്ഷ കേരളം പദ്ധതി''ഒക്കൽ സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന കർഷകരുടെ യോഗം പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എം.പി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ നടപ്പാക്കുന്നതിന് കർഷകരുടെ യോഗം തീരുമാനിച്ചു. ഒക്കൽ ശ്രീ നാരായണ ബിഎഡ് കോളേജ് ഹാളിൽ നടന്ന യോഗം പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പി. വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിനുശേഷം എറണാകുളം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരായി വിരമിക്കുന്ന ഓമനക്കുട്ടന് ടി.വി. മോഹനൻ ഉപഹാരം നൽകി.