villaje
പുതുവൈപ്പ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : പുതുവൈപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. എസ്. ശർമ്മ എം.എൽ.എ നിലവിളക്ക് കൊളുത്തി ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റവന്യൂ ഓഫീസുകൾ കാര്യക്ഷമവും സുതാര്യവും വേഗത്തിലുള്ളതുമാക്കുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ തുറക്കുന്നത്.

എളങ്കുന്നപ്പുഴ വില്ലേജിലെ പതിനാല് കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ ഉദ്ഘാടന ചടങ്ങിനോടൊപ്പം വിതരണം ചെയ്തു. നൂറോളം പേർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി എസ്. ശർമ്മ പറഞ്ഞു. ചടങ്ങിൽ കൊച്ചി തഹസിൽദാർ എ.ജെ. തോമസ് , എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ പി.എസ്. ഷാജി, സോഫിയ ജോയ്, വില്ലേജ് ഓഫീസർ രുമ കെ സാമി എന്നിവർ സംബന്ധിച്ചു.