കൊച്ചി: നഗരസഭയുടെ നെറ്റ്‌വർക്കിലേക്ക് അനുവാദമില്ലാതെ കയറുന്ന പ്രോഗ്രാമുകളെ തടയുന്നതിനുള്ള ഫെയർവാൾ നെറ്റ്‌വർക്ക് ഡിവൈസുകൾ കാലഹരണപ്പെട്ടതിനാൽ കോർപറേഷന്റെ കൈവശമുള്ള ഡാറ്റകൾ ആർക്കും ചോർത്തിയെടുക്കാൻ കഴിയുന്ന അവസ്ഥയാണ്. ഐ.കെ.എം എന്ന സർക്കാർ കമ്പനിയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് വൻതുകയ്ക്ക് കരാർ നൽകിയതിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നത്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രനും ആവശ്യപ്പെട്ടു