mla
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ചെരുപ്പ് തുന്നുന്നവർക്കുള്ള ഭക്ഷണകിറ്റ് എൽദോ എബ്രഹാം എം.എൽ.എ വിതരണം ചെയ്യുന്നു

മൂവാറ്റുപുഴ: കൊവിഡ് 19ന്റെ വ്യാപനത്തോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ചെരുപ്പ് തുന്നുന്നവർക്ക് എൽദോ എബ്രഹാം എം.എൽ.എ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഫുട്പാത്തുകളിൽ ഇരുന്ന് ചെരുപ്പ് തുന്നുന്ന തൊഴിലാളികൾക്കാണ് എം.എൽ.എ ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ തൊഴിൽ ചെയ്യുന്നതിനായി എത്തിയെങ്കിലും ബസ് സർവീസടക്കം നടക്കാത്തതിനാൽ കാര്യമായി തൊഴിൽ ചെയ്യാൻ കഴിഞ്ഞില്ല. ഇവരുടെ ജീവിത ദുരിതം നേരിട്ട് കണ്ടറിഞ്ഞതിനെ തുടർന്നാണ് താത്കാലിക ആശ്വാസമെന്ന നിലയിൽ സാഹായം നൽകുന്നതിന് എം.എൽ.എ മുൻ കൈയ്യെടുത്തത്. കിറ്റുകളുടെ വിതരണോദ്ഘാടനവും എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.