വൈപ്പിൻ : ആറുമാസം പൊക്കാളിക്കൃഷിക്കും ആറുമാസം മത്സ്യക്കൃഷിക്കും ഉതകുംവിധം ജൈവവൈപ്പിൻ പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് പുറംബണ്ടുകളും സ്ലൂയിസുകളും നിർമ്മിച്ചിട്ടും പൊക്കാളിക്കൃഷി തുടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സ്ലൂയിസുകളുടെ നിയന്ത്രണം പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്ന് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വൈപ്പിൻ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. പൊക്കാളി കൃഷിക്ക് ആവശ്യമായ ഒരുക്ക് പണികൾ ഉടൻ ആരംഭിക്കണമെന്ന് കഴിഞ്ഞമാസം കൃഷിമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനിച്ചതാണ്. എന്നാൽ ഭൂരിഭാഗം കർഷകരും അതിന് തയ്യാറായിട്ടില്ല.