കൊച്ചി : ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാറിനെ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) എക്‌സിക്യുട്ടീവ് ചെയർമാനായി നിയമിച്ചു. നേരത്തെ ഇൗ പദവി വഹിച്ചിരുന്ന ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്നാണ് നിയമനം. 2009 ജനുവരി അഞ്ചിനാണ് സി.ടി. രവികുമാർ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. 2010ൽ സ്ഥിരംജഡ്ജിയായി.