കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നോർത്ത് പറവൂരിലെ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിഅംഗം എ.ബി. ബിജു മുഖ്യപ്രഭാഷണം നടത്തി. എം.കെ. സജീവൻ സ്വാഗതവും പ്രകാശൻ തുണ്ടത്തുംകടവിൽ നന്ദിയും പറഞ്ഞു. താലൂക്ക് സംഘടനാ സെക്രട്ടറി എം.എൽ. സുരേഷ് സമരത്തിന് നേതൃത്വം നൽകി.