 ചികിത്സയിലുള്ളവർ 18

കൊച്ചി: രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ 18 ആയി ഉയർന്നു.

മേയ് 18 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശിനിയായ 34 കാരിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ.വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മേയ് 22 ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവർ നേരത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്.

മേയ് 22ന് ന്യൂഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ കൊച്ചിയിലെത്തിയ 26 കാരനായ കുന്നത്തുനാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മേയ് 25 ന് സാമ്പിൾ ശേഖരിക്കുകയും തുടർന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വീടുകളിൽ ഇന്നലെ 608 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 213 പേരെ ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7834 ആയി. ഇതിൽ 150 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 7654 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ ഒമ്പതു പേരെ കൂടി നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 ഐസൊലേഷൻ

ആകെ: 7897

വീടുകളിൽ: 7834

ആശുപത്രി: 63

മെഡിക്കൽ കോളേജ്: 29

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 04

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 06

ആലുവ ജില്ലാശുപത്രി: 01

പോർട്ട് ട്രസ്റ്റ് ആശുപത്രി: 03

സ്വകാര്യ ആശുപത്രി: 20


 റിസൽട്ട്

ആകെ: 99

പോസിറ്റീവ് :02

ലഭിക്കാനുള്ളത്: 86

ഇന്നലെ അയച്ചത്: 80


ഡിസ്ചാർജ്

ആകെ: 08

മെഡിക്കൽ കോളേജ്: 04

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

സ്വകാര്യ ആശുപത്രി: 03


കൊവിഡ്

ആകെ: 18

മെഡിക്കൽ കോളേജ്: 14

ഐ.എൻ.എസ് സഞ്ജീവനി: 04

ജില്ല തിരിച്ച്

എറണാകുളം: 10

പാലക്കാട്: 01

കൊല്ലം: 01

ഉത്തർപ്രദേശ്: 01

തൃശൂർ: 01

ലക്ഷദ്വീപ് :01

മദ്ധ്യപ്രദേശ്: 01

ബംഗാൾ : 01

രാജസ്ഥാൻ: 01