പറവൂർ : പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ താന്നിപ്പാടം കണിയാടി വീട്ടിൽ ഓമാനയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. എംഫാർ വ്യവസായ ഗ്രൂപ്പിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്.
ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, എംഫാർ ഗ്രൂപ്പ് കൺസ്ട്രക്ഷൻ എൻജിനീയർ മരിയാദാസ്, പി.ആർ. സൈജന, ടി.എ. നവാസ്, പി.എം. ഷംസുദീൻ, ടി.ഡി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.