പറവൂർ : ബസ് കിട്ടാത്തെ ദുരിതത്തിലായ വിദ്യാർത്ഥികൾക്ക് തുണയായത് ആംബുലൻസ്. കൂനമ്മാവിൽ നിന്നുള്ള വിദ്യാർത്ഥികളെ പുനർജനി ആംബുലൻസിൽ പരീക്ഷ കേന്ദ്രമായ മൂത്തകുന്നം എസ്.എൻ.എം.ഹയർ സെക്കൻഡറി സ്കൂളിൽ എത്തിക്കുകയായിരുന്നു. നിജിൻ, അഷ്‌ബിൻ, നിജിൻ എന്നീ വിദ്യാർത്ഥികൾക്ക് ബസ് കിട്ടാത്തതിനെ തുടർന്ന് നിജിന്റെ മാതാവ് വി.ഡി. സതീശൻ എം.എൽ.എയുടെ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ടു. ഉടൻ തന്നെ വാഹന സൗകര്യവും ഏർപ്പെടുത്തുകയായിരുന്നു. പറവൂർ ലക്ഷ്മി കോളേജിലെ വിദ്യാർത്ഥികളായ ഇവർക്ക് പരീക്ഷ കേന്ദ്രമായി ലഭിച്ചത് മൂത്തകുന്നം സ്കൂളാണ്. വിദ്യാർത്ഥികളെ എത്തിക്കാനായി ഒരുക്കിയിരുന്ന വാഹനങ്ങൾ വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടതിനാൽ അവശേഷിച്ച ആംബുലൻസിൽ വിദ്യാർത്ഥികളെ എത്തിക്കുകയായിരുന്നു . പരീക്ഷ കഴിഞ്ഞു മടങ്ങി പോകുവാനായി പുനർജനിയുടെ മറ്റൊരു വാഹനം ഇവർക്ക് ഏർപ്പെടുത്തി.