പറവൂർ : ഇരുപത് ലിറ്റർ ചാരായവുമായി നീണ്ടൂർ പതിശേരിപ്പാടത്ത് സേതുനാഥിനെ (43) എക്സൈസ് അറസ്റ്റുചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ ഇയാളുടെ വീട്ടിൽ നിന്നാണ് ചാരായം പിടികൂടിയത്. സ്വന്തമായി വാറ്റി ഉപയോഗിക്കുകയാണ് ചെയ്തിരുന്നതെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.