കൊച്ചി: ബാങ്കിംഗ് മേഖലയിൽ പ്രഖ്യാപിച്ച ഒഴിവുകൾ മുഴുവനായും നികത്തണമെന്ന് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഡി. ജോസൺ ആവശ്യപ്പെട്ടു. നിലവിൽ 349 ഒഴിവുകളാണ് ക്ലറിക്കൽ തസ്തികയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഐ.ബി.പി.എസ്. വഴി നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 305 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. പ്രഖ്യാപിച്ച ഒഴിവുകൾ നികത്താതെ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയാണ്. വിഷയത്തിൽ യുവജനക്ഷേമവകുപ്പും തൊഴിൽ വകുപ്പും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.