കൊച്ചി: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവരിസംഖ്യ വർദ്ധിപ്പിച്ച സാഹചര്യത്തിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. ഗോപിനാഥൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും പരാതി നൽകി. ക്ഷേമനിധിയിൽ നിന്ന് അംഗങ്ങൾക്ക് കൊവിഡ് സഹായമായി നൽകുന്ന 1000 രൂപ പെൻഷൻകാർക്കും എത്രയും വേഗം നൽകണം.