മൂവാറ്റുപുഴ: അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു .വിലയിടിവും, സാമ്പത്തിക പ്രതിസന്ധിയും മൂലം തകർച്ചയിലായ കാർഷികമേഖലയെ രക്ഷിക്കുക, കാർഷിക മേഖലക്ക് പരിധിയില്ലാത്ത സഹായം നൽകി തകർച്ചയിൽ നിന്ന് രക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. സമരം കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ടി. എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ.ജയപ്രകാശ്, കെ.എം.സീതി, പി.ബി.അജിത്കുമാർ എന്നിവർ സംസാരിച്ചു.