kklm
ലിറ്റിൽ കൈറ്റ്‌സ് ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എൻ.പ്രഭകുമാർ നിർവഹിക്കുന്നു

കൂത്താട്ടുകുളം: ഹയർ സെക്കൻഡറി സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പത്രം 'ലിറ്റിൽ കൈറ്റ്‌സ് വോയിസ്' കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ, പി.ടി.എ. പ്രസിഡന്റ് പി. ബി. സാജു, പി.ടി.എ അംഗങ്ങളായ സജികുമാർ കെ.പി., എം.കെ.സരേഷ്, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവധിക്കാലം വീടിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്ന വിദ്യാർത്ഥികൾക്കായി സ്കൂൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബ്ബ് സംഘടിപ്പിച്ച പ്രവർത്തനമാണ് ഡിജിറ്റൽ പത്രം തയ്യാറാക്കൽ. കുട്ടികൾ വീട്ടിലിരുന്നു തയ്യാറാക്കിയ വാർത്തകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ പത്രരൂപത്തിലാക്കി. സ്വതന്ത്ര സോഫ്റ്റ് വെയറായ ലിബർ ഓഫീസ് ഡ്രോയിലാണ് പത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രകാശനത്തിനശേഷം ഡിജിറ്റൽ പത്രം പി.ഡി.എഫ്. രൂപത്തിൽ സ്കൂൾ വിക്കി പേജിൽ അപ്‌ലോഡ് ചെയ്യും.