ആലുവ: വിദേശത്തുനിന്നും മടങ്ങിയെത്തുന്നവരുടെ ക്വാറന്റൈൻ ചെലവുകൾ സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനം മനുഷ്യത്വരഹിതമെന്ന് അൻവർ സാദത്ത് എം.എൽ.എ. ഉത്തരവ് പിൻവലിക്കണം.വിസിറ്റിൽ വിസയിൽ പോയി ജോലികിട്ടാതെ, ജോലി നഷ്ടപ്പെട്ട്, രോഗികളായി, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതിനെ തുടർന്നും നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുവാൻ നിർബന്ധിതരായി. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ പെയ്ഡ് ക്വാറന്റൈനിൽ പോകും. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നും മടങ്ങി വരുന്ന ആലുവ നിയോജ മണ്ഡലത്തിലുള്ള പ്രവാസികളുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിന്റെ മുഴുവൻ ചെലവും വഹിക്കാൻ താൻ തയ്യാറാണെന്നും അൻവർ സാദത്ത് എം.എൽ.എ സർക്കാരിനെ അറിയിച്ചു.