kklm
കിസാൻസഭ തിരുമാറാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണത്തൂർ പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ ധർണ സി.പി.ഐ ജില്ലാ കമ്മിറ്റിഅംഗം എം.എം. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കേന്ദ്ര സർക്കാർ പാക്കേജിൽ കർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ചും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും അഖിലേന്ത്യ കിസാൻസഭ പ്രതിഷേധധർണ നടത്തി. കിസാൻസഭ തിരുമാറാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണത്തൂർ പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ ധർണ സി.പി.ഐ ജില്ലാ കമ്മിറ്റിഅംഗം എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ പഞ്ചായത്ത് പ്രസിഡന്റ് ബേബി ജോസഫ്, സെക്രട്ടറി കൃഷ്ണൻകുട്ടി, സഹകരണബാങ്ക് ഡയറക്ടർ ടി.സി. തങ്കച്ചൻ, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിഅംഗം എം.ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.