rider-sleet-boys
ഗവ. രജിസ്റ്റേർഡ് യാത്രാ ഗ്രൂപ്പായ 'റൈഡേഴ്സ് സ്ളീറ്റ് ബോയ്സ്' മാസ്കുകളും സാനിറ്റൈസറും എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറുന്നു

കൊല്ലം: യാത്രകളെ സ്നേഹിച്ച് ബൈക്കിൽ ഉലകം ചുറ്റിയ 'റൈഡേഴ്സ് 'കൊവിഡ് കാലത്ത് യാത്രകൾ മാറ്റിവച്ച് സഹായവുമായി മുന്നിലേക്ക് ഓടിയെത്തി. ഗവ. രജിസ്റ്റേർഡ് യാത്രാ ഗ്രൂപ്പായ 'റൈഡേഴ്സ് സ്ളീറ്റ് ബോയ്സാണ് ' സഹായം വിതരണം ചെയ്തത്. എറണാകുളം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സംഘം മൂവായിരം മാസ്കുകളും ഇരുന്നൂറ് കുപ്പി സാനിറ്റൈസറും കളക്ടർ എസ്. സുഹാസിന് കൈമാറി.
ആൽവിൻ, ശ്രീരാജ്, സഞ്ചയ്, വിഗ്നേഷ്, ജിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് കൈമാറിയത്. എല്ലാ ജില്ലകളിലുമായി അൻപതിനായിരത്തോളം മാസ്കുകളും രണ്ടായിരത്തോളം ബോട്ടിൽ സാനിറ്റൈസറും നൽകിയതായി അരാഫത്ത് (കൊല്ലം), ഷെജി, കൃഷ്ണപ്രസാദ്, റോഹിൻ, ദാവൂദ് എന്നിവർ അറിയിച്ചു.