തിരുമാറാടി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനം മികച്ച രീതിയിൽ നടപ്പാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് കൂത്താട്ടുകുളം റോട്ടറിക്ലബ് തിരുമാറാടി കുടുംബാരോഗ്യ കേന്ദ്രത്തിനു നിർമ്മിച്ചു നൽകുന്ന പ്രവേശന കവാടം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺസൺ ടി.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ, മെമ്പർമാർ കെ.ആർ. പ്രകാശൻ, രമ മുരളീധരകൈമൾ, ഡോ. ടിജോ ജോസ്, ടി.സി. ബേബി, പി.എൻ. സിനോജ്, സാജു.എം.സി തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ മാസ്കുകളും ഹോസ്പിറ്റലിന് കൈമാറി.