പള്ളുരുത്തി: പി.എം.എസ്.സി ബാങ്കിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. സി മെറ്റ് നഴ്സിംഗ് കോളേജ് പരിസരത്ത് നടന്ന ചടങ്ങ് മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. വൽസൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, കെ. സുരേഷ്, സെക്രട്ടറി ജയമോൻ, കോളേജ് പ്രിൻസിപ്പൽ റാണി, പി.എ. പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു. കോളേജിന്റെ രണ്ടര ഏക്കർ സ്ഥലത്താണ് കൃഷി.