കൊച്ചി: സമ്മിശ്ര സമ്പദ് വ്യവസ്ഥയിലൂടെ രാജ്യത്തെയും പൊതുമേഖലയെയും ശക്തിപ്പെടുത്തിയ നേതാവായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് മുൻ മന്ത്രി കെ. ബാബു പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച നെഹ്‌റുവിന്റെ അമ്പത്തിയാറാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷൻ, ടി.എം. സക്കീർ ഹുസൈൻ, ദീപ്തി മേരി വർഗീസ്, എം.ആർ. അഭിലാഷ്, മുഹമ്മദ് ഷിയാസ്, അബ്ദുൾ ലത്തീഫ്, കെ.എക്‌സ്. സേവ്യർ, നോർമൻ ജോസഫ് എന്നിവർ പങ്കെടുത്തു.