fatha
ഡോ.എ. ഫത്താഹുദ്ദീൻ

കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലായി ഡോ.എ. ഫത്താഹുദ്ദീൻ ചുമതലയേറ്റു.

മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അക്കാഡമിക, ചികിത്സ, ഗവേഷണ രംഗങ്ങളിൽ ഉന്നത നിലവാരത്തിലെത്തിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സുപ്രധാന കൊവിഡ് ആശുപത്രിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ തന്നെ എറണാകുളം മെഡിക്കൽ കോളേജ് ശ്രദ്ധ നേടിയിട്ടുണ്ട്. ഐ.സി.എം.ആർ അടക്കമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ മുന്നേറാനാകും.മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, ആർ.എം.ഒ ഡോ. ഗണേശ് മോഹൻ എന്നിവരും സന്നിഹിതരായിരുന്നു