അങ്കമാലി: കറുകുറ്റി പന്തക്കൽ ഏഴാറ്റുമുഖം പൊതുമരാമത്ത് വകുപ്പ് റോഡ് വീതികൂട്ടി ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം റോജി എം ജോൺഎം.എൽ എ നിർവഹിച്ചു. റോഡ് വികസനസമിതി ചെയർമാൻ ഷാജു വി തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു . ജനറൽ കൺവീനർ ഷൈനി ജോർജ്, കൺവീനർ സി.പി. സെബാസ്റ്റ്യൻ, അഡ്വ. കെ.വൈ. ടോമി, കെ.പി. പോളി, ജോമോൻ ജോർജ്, ബാബു സാനി, ബാബുലാസർ, പി.പി. ജോൺസൻ, ടോണി പറപ്പിള്ളി എന്നിവർ പ്രസംഗിച്ചു.