car
ആദ്യം നടന്ന അപകടത്തിൽ കാറിന്റെ മുൻവശം തകർന്നപ്പോൾ

ആലുവ: വൈദ്യുതി പോസ്റ്റിലിടിച്ച് മുൻഭാഗം തകർന്ന കാറിന്റെ പിൻഭാഗം അർദ്ധരാത്രിയിൽ ലോറിയിടിച്ച് തകർത്തു. കുട്ടമശേരി ചൊവ്വര എസ്.ഡി കോൺവെന്റിന് സമീപം ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയാണ് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മുൻഭാഗം തകർന്നത്. ഇതേത്തുടർന്ന് കാർ സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് രാത്രി 11.30 ഓടെ കാറിൽ ലോറി ഇടച്ചത്. ഇടിയെത്തുടർന്ന് മുന്നോട്ടുനീങ്ങിയ കാർ സമീപം താമസിക്കുന്ന അപ്പു എന്നയാളുടെ മതിലിൽ ഇടിച്ചാണ് നിന്നത്. രണ്ടാമത്തെ ഇടിയോടെ കാർ പൂർണമായി തകർന്നു. റോഡിന് വീതി കുറവുള്ള ഭാഗത്താണ് കാർ കിടന്നിരുന്നത്. ആദ്യ അപകടത്തിൽ കാറിലുള്ളവർക്ക് നിസാര പരിക്കേറ്റു.