ആലുവ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുക, പകർച്ചവ്യാധികൾ തടയുന്നതിന് നടപടിയെടുക്കുക, റോഡുകളും തോടുകളും വൃത്തിയാക്കുക, വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയൻ മുളങ്കുഴി, ജനറൽ സെക്രട്ടറി എ.എസ്. സാലിമോൻ, ബേബി നബേലി, കെ.വി. ബിജുമോൻ എന്നിവർ സംസാരിച്ചു.സമരക്കാർ കീഴ്മാട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ കിഴിപ്പിള്ളി, വൈസ് പ്രസിഡന്റ് പി.കെ. ബാബു, സെക്രട്ടറി എം.എസ്. ബാബു, പഞ്ചായത്ത് കമ്മറ്റി അംഗം പി.പി. ഹരിദാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം കൈമാറി.
ചൂർണ്ണിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലും പ്രതിഷേധം നടന്നു. മണ്ഡലം ജനറൽ സെക്രട്ടറി രമണൻ ചേലാക്കുന്ന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ബാലൻ, അപ്പു മണ്ണാച്ചേരി, പി.കെ. മഹേശൻ, ബിനുകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.