പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്താൻ വി.ഡി. സതീശൻ എം.എൽ.എ തയാറാകണമെന്ന് സി.പി.ഐ പറവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയത്തിനുശേഷം ആരംഭിച്ച പദ്ധതിയിൽ ഇരുന്നൂറോളം വീടുകൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് എം.എൽഎയുടെ അവകാശവാദം. രാജ്യാന്തരത്തിലും ദേശീയ തലത്തിലും പ്രവർത്തിക്കുന്ന വിവിധ എൻ.ജി.ഒയാണ് ഇതിനു വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.ഉപഭോക്താക്കളെ തിരഞ്ഞെടുത്ത മാനദണ്ഡങ്ങളും വെളിപ്പെടുത്തണം. മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും പുനർജനിയുടെ വിവരങ്ങൾ ലഭ്യമല്ല. ഗൗരവമായ ആരോപണങ്ങൾ ഉയർന്നിട്ടും എം.എൽ.എ കണക്കുകൾ പുറത്തുവിടാത്തത് ദുരൂഹമാണെന്നു മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.എം. ദിനകരൻ, പി.എൻ. സന്തോഷ്, മണ്ഡലം അസി.സെക്രട്ടറി എ.കെ. സുരേഷ് എന്നിവർ പറഞ്ഞു.