പറവൂർ: പറവൂർ നഗരസഭ ചെയർമാൻസ്ഥാനം ഡി. രാജ്കുമാർ രാജിവച്ചു. രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് സമർപ്പിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ ധാരണപ്രകാരം നിലവിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലിന് ചെയർമാൻ സ്ഥാനം നൽകുന്നതിനായാണ് രാജിവച്ചത്. പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതുവരെ വൈസ് ചെയർപേഴ്സൺ ജെസി രാജുവിനാണ് താത്കാലിക ചുമതല.

രാജി അപഹാസ്യം: എൽ.ഡി.എഫ്

കൊവി‌ഡ് പ്രതിരോധ പ്രവർത്തനങ്ങളും മഴക്കാലപൂർവ ശുചീകരണവും അതീവ ജാഗ്രതയിൽ നടത്തേണ്ട സമയത്ത് കോൺഗ്രസിലെ അധികാര കച്ചവടത്തിന്റെ ഭാഗമായി നഗരസഭ ചെയർമാൻ രാജിവച്ചത് അപഹാസ്യമാണെന്ന് എൽ.ഡി.എഫ്.