നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ജീവനക്കാർ രണ്ടുകോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തു. കൊച്ചിവിമാനത്താവളത്തിന്റെ 21 -ാം വാർഷിക ദിനമായിരുന്നു മെയ് 25. കൊവിഡ് പശ്ചാത്തലത്തിൽ വാർഷികാഘോഷം വേണ്ടെന്ന് വച്ചു. ആഘോഷത്തിനായി മാറ്റിവച്ചതുകയും ജീവനക്കാർ സ്വരൂപിച്ച തുകയും ചേർത്ത് 2.019 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകിയത്. സിയാൽ മാനേജിങ് ഡയറക്ടർ വ്യക്തിപരമായി രണ്ടുലക്ഷം രൂപ നൽകി. 2018 ലും 2019 ലും സർക്കാരിന്റെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് പത്തുകോടി രൂപവീതവും ഓഖി ദുരിതാശ്വാസനിധിയിലേയ്ക്ക് അഞ്ചുകോടിരൂപയും സിയാൽ സംഭാവന നൽകിയിരുന്നു. 2018ലെ പ്രളയാനന്തരം സിയാൽ ജീവനക്കാർ മൂന്നുകോടിയോളം രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകിയിരുന്നു.