തൃപ്പൂണിത്തുറ:ആചാരങ്ങളെ മാനിക്കാതെ ദേവസ്വം സ്വത്തുകൾ വില്ക്കാനുള്ള ദേവസ്വം ബോർഡ് തീരുമാന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിലെ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി എ.ടിസന്തോഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.എസ് ബാലകൃഷ്ണൻ സംസാരിച്ചു.