കൊച്ചി:കേരള പ്രദേശ് ഗാന്ധിദർശൻ ഹരിത വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഹരിതം ' അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. എല്ലാ വീടുകളിലും അവരവർക്ക് ആവശ്യമായ പച്ചക്കറികൾ ഗ്രോബാഗിലും മട്ടുപ്പാവിലും തൊടിയിലും മറ്റുമായി നട്ടുവളർത്തുന്ന ജൈവകൃഷി പദ്ധതിയാണ് ഹരിതം. കെ.പി.ജി.ഡി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എം.സി ദിലീപ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, എം. എസ്. ഗണേശ്, ഡോ.അജിതൻ മേനോത്ത്, ടി.ജെ.പീറ്റർ, ബിനു .എസ് .ചക്കാലയിൽ, ഇ.വി .എബ്രഹാം,ഡോ.പി.വി.പുഷ്പജ, എം. വി.ആർ. മേനോൻ, അഡ്വ. ജി .മനോജ് കുമാർ, വി..എസ്. ദിലീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.