scb-paravur
പറവൂർ സഹകരണ ബാങ്ക് അംഗങ്ങളുടെ കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ നിർവഹിക്കുന്നു.

പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്ക് അംഗങ്ങളുടെ കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. രാജു മുഖ്യാതിഥിയായി. ടി.ആർ.ബോസ്, ഇ,പി. ശശിധരൻ, ടി,വി. നിഥിൻ തുടങ്ങിയവർ പങ്കെടുത്തു. 4 മുതൽ 6 വരെ നമ്പറുകളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഇന്നും 7, 8, 9, 0 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് നാളെയും (ശനി) നിശ്ചയിക്കപ്പെട്ട 19 കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യും.