kerala-congress
കേന്ദ്ര സർക്കാരിന്റെ കർഷക അവഗണനക്കെതിരെ നടത്തിയ നിൽപ്പ് സമരം ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 14 നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. കേന്ദ്ര ഗവൺമെന്റ് സാമ്പത്തിക പാക്കേജ് കർഷകരോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പറഞ്ഞു. കണയന്നൂർ താലൂക്കോഫീസിന് മുൻപിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്നി മണവാളൻ, കെ.വി.വർഗീസ്, സോണി ജോബ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങളിൽ അങ്കമാലി തോമസ് ഉണ്ണിയാടൻ, പിറവം ഫ്രാൻസിസ് ജോർജ്ജ്, മുവാറ്റുപുഴ ജോണി നെല്ലൂർ, കോതമംഗലം ടിയു കുരുവിള തൃക്കാക്കര വിൻസന്റ് ജോസഫ്, കുന്നത്തുനാട് ബേബി വട്ടക്കുന്നേൽ, പെരുമ്പാവൂർ ജോസ് വളളമറ്റം, കളമശേരി സേവി കുരിശു വീട്ടിൽ, പറവൂർ തോമസ് ഉണ്ണിയാടൻ, തൃപ്പൂണിത്തുറ ജോണി അരീകാട്ടിൽ, വൈപ്പിൻ കെ.വി.വർഗീസ്, കൊച്ചി സോണി ജോബ്, ആലുവ ജോസഫ് വടശേരി, തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.