കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഈ മാസം നീല ,വെള്ള റേഷൻ കാർഡ് ഉപഭോക്തക്കൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി നൽകുമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി.റേഷൻ വ്യാപരികൾ ഈ ക്വാട്ടായിലുള്ള അരി ഗോഡൗണിൽ നിന്ന് എടുക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. സംഘടനാ നേതാക്കന്മാരുമായി ചർച്ച ചെയ്ത് സർക്കാർ തർക്കം പരിഹരിക്കണമെന്ന് എറണാകുളം സിറ്റി റേഷനിഗ് ഓഫിസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. പി. എ. റഹിം ,പി .എൻ. ഗോപിനാഥൻ നായർ, ജാൻസി ജോർജ് , ഉഷ ജയകുമാർ, എം. ജെ. മാത്യു , കെ .ജെ .ടോമി എന്നിവർ നേതൃത്വം നൽകി.