മൂവാറ്റുപുഴ: പട്ടാപ്പകൽ ഒമിനി വാനിൽ മാലിന്യം തള്ളാനെത്തിയ വാഹനവും ഉടമയെയും നാട്ടുകാർ പിടികൂടി. വാഹന ഉടമയെ കൊണ്ട് റോഡിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യിച്ചു. കീച്ചേരിപ്പടി ഇരമല്ലൂർ റോഡിലെ നിരപ്പ് എഫ്.സി.കോൺവെന്റിന് സമീപം ഇന്നലെ രാവിലെ 10 നാണ് സംഭവം. ഈസ്റ്റ് പായിപ്ര സ്വദേശി ഒമിനി വാനിൽ നിറയെ മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. എന്നാൽ മാലിന്യം നിക്ഷേപിച്ചതിനെതിരെ കേസെടുക്കാൻ അനുവദിക്കാതെ നാട്ടുകാർ വാഹന ഉടമയെ കൊണ്ട് തന്നെ അരകിലോമീറ്റർ റോഡിലെ ഇരുവശത്തുമുള്ള മുഴുവൻ മാലിന്യവും നീക്കം ചെയ്യിപ്പിച്ചു. വാഹന ഉടമയെ ജെ.സി.ബിയും ടിപ്പറും ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സമ്മതിച്ചതോടെ മാലിന്യം നീക്കം ആരംഭിച്ചു. ഇന്നും മാലിന്യം നീക്കം ചെയ്യൽ തുടരും.