കൊച്ചി: കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19. ഇന്നലെ ജില്ലയിൽ ആർക്കും രോഗമില്ലെങ്കിലും ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച യുവതി എറണാകുളം മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ. മേയ് 26 ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയതാണ് യുവതി. രോഗലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വീടുകളിൽ ഇന്നലെ 438 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 228 പേരെ ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8063 ആയി. ഇതിൽ 119 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 7944 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ 13 പേരെ കൂടി നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഐസൊലേഷൻ

ആകെ: 8124

വീടുകളിൽ: 8063

ആശുപത്രി: 61

മെഡിക്കൽ കോളേജ്: 30

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 04

ആലുവ ജില്ലാശുപത്രി: 01

പോർട്ട് ട്രസ്റ്റ് ആശുപത്രി: 03

ഐ.എൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 19


റിസൽട്ട്

ആകെ: 72

പോസിറ്റീവ് :01

ലഭിക്കാനുള്ളത്: 303

ഇന്നലെ അയച്ചത്: 289


ഡിസ്ചാർജ്

ആകെ: 19

മെഡിക്കൽ കോളേജ്: 03

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 06

സ്വകാര്യ ആശുപത്രി: 03

സ്വകാര്യ ആശുപത്രി: 10


കൊവിഡ്

ആകെ: 19

മെഡിക്കൽ കോളേജ്: 15

ഐ.എൻ.എസ് സഞ്ജീവനി: 04

ജില്ല തിരിച്ച്

എറണാകുളം: 10

പാലക്കാട്: 01

കൊല്ലം: 01

ആലപ്പുഴ: 01

ഉത്തർപ്രദേശ്: 01

തൃശൂർ: 01

ലക്ഷദ്വീപ് :01

മദ്ധ്യപ്രദേശ്: 01

ബംഗാൾ : 01

രാജസ്ഥാൻ: 01