dyfi
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈ.എഫ്.ഐ നടത്തുന്ന റീസൈക്കിൾ കേരള കാമ്പയിനിന് സഹകരിച്ച് മൂവാറ്റുപുഴ പ്രസിഡൻസി സെൻട്രൽ സ്കൂൾ മാനേജർ ഫാദർ ജോർജ്ജ് മാതോട്ടത്തിൽ കോർ എപ്പിസ്കോപ്പാ പാഴ് വസ്തുക്കൾ മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലിന് കൈമാറുന്നു. കമാൻണ്ടർ സി.കെ.ഷാജി, അനീഷ് എം.മാത്യു, റിയാസ് ഖാൻ എന്നിവർ സമീപം

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കുന്നതിന് ഡിവൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റീ സൈക്കിൾ കേരള കാമ്പയിന് സഹകരണവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ രംഗത്ത്. ഇലാഹിയട്രസ്റ്റ്, എ.പി.ജെ കോളേജ് ഒഫ് ആർക്കിടെക്ചർ, പ്രസിഡൻസി സെൻട്രൽ സ്കൂൾ എന്നീ സ്ഥാപനങ്ങളാണ് അവരുടെ സ്ഥാപനങ്ങളിലെ പാഴ്‌വസ്തുക്കൾ ഡിവൈ.എഫ്.ഐക്ക്‌ കൈമാറിയത്. പ്രസിഡൻസി സെൻട്രൽ സ്കൂൾ മാനേജർ ഫാ. ജോർജ് മാതോട്ടത്തിൽ കോർ എപ്പിസ്കോപ്പാ വസ്തുക്കൾ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിന് കൈമാറി. ഇലാഹിയ ട്രസ്റ്റ്‌, എ.പി.ജെ കോളേജ് മേധാവികളും വസ്തുക്കൾ കൈമാറി. ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, പ്രസിഡന്റ് ഫെബിൻ പി . മൂസ, ട്രഷറർ റിയാസ് ഖാൻ, യാക്കോബായ സുറിയാനി സഭ ട്രസ്റ്റി കമാൻഡർ സി. കെ. ഷാജി, അഡ്വ. റഷീദ്, പി.എം. അസീസ്, പി.എം. സലിം എന്നിവർ പങ്കെടുത്തു.