പിറവം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണക്ഷേമനിധിബോർഡ് നൽകുന്ന 1000 രൂപ ധനസഹായത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക് ഇന്ന് കൂടി അവസരം ലഭിക്കും.മൂവാറ്റുപുഴ, പിറവം മുൻസിപ്പാലിറ്റി, വാളകം, പായിപ്ര, പഞ്ചായത്ത് പരിധികളിൽ വരുന്നവർക്കാണ് അവസരം. ഇന്ന് രാവിലെ 10.മുതൽ 4.30 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകർ ബാങ്ക് പാസ് ബുക്ക്‌ ഫ്രണ്ട്‌ പേജ് കോപ്പി ,നിർമ്മാണ തൊഴിലാളി ഐഡി കാർഡ് ഫ്രണ്ട്‌ പേജ് കോപ്പി എന്നിവ ഹാജരാക്കണം. പെൻഷൻ ലഭിക്കുന്നവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല.വിവരങ്ങൾക്ക്:9567910755