കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ തേവര സേക്രഡ് ഹാർട്ട് കോളേജിൽ പരീക്ഷകൾ പുന:ക്രമീകരിച്ചു. എല്ലാ ജില്ലകളിലും വിദ്യാർത്ഥികൾക്ക് എളുപ്പം വരാൻ സാധിക്കുന്ന രീതിയിൽ ഒന്നോ അതിലധികമോ കേന്ദ്രങ്ങളിൽ പരീക്ഷ നടത്താനാണ് തീരുമാനം. എറണാകുളം ജില്ലയിൽ നാലിടങ്ങളിലും ഇടുക്കിയിൽ മൂന്നിടങ്ങളിലും ആലപ്പുഴയിൽ രണ്ടിടങ്ങളിലും മറ്റ് ജില്ലകളിൽ ഓരോ സ്ഥലത്തുമാണ് പരീക്ഷ നടത്തുന്നത്. ലക്ഷദ്വീപിലും ഒരു പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും. ജൂൺ 5 മുതൽ 12 വരെ യു.ജി ഒന്നാം വർഷം, രണ്ടാംവർഷം വിദ്യാർത്ഥികളുടെ പരീക്ഷകൾ ക്രമീകരിച്ചു. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.