covid-19

കൊച്ചി: കൊവിഡ് കാരണം പല മേഖലകളും പ്രതിസന്ധി നേരിടുകയാണ്. ട്രാവൽ ആൻഡ് ടൂറിസം രംഗത്തും സ്ഥിതി വ്യത്യസ്തമല്ല. ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകുന്നു. അമേരിക്കയിലെ മൾട്ടി നാഷണൽ കമ്പനി മാത്രം എയർപോർട്ടുകളിൽ നിന്ന് ഉൾപ്പെടെ 13,000 പേരെ പിരിച്ചു വിടുമെന്ന് അറിയിച്ച് കഴിഞ്ഞു. ലോകമെമ്പാടും തൊഴിൽ നഷ്ടം വ്യാപകമാകും.

ഓൺലൈൻ ടാക്സി സർവീസ് പ്സാറ്റ്ഫോമായ ഓലയും യൂബറും കുറച്ച് ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. തുടക്കത്തിൽ 13,000 പേരെയാണ് ഒഴിവാക്കുന്നതെങ്കിലും കൂടുതൽ പേരെ അടുത്ത ഘട്ടത്തിൽ ഒഴിവാക്കുമെന്ന് കമ്പനി അറിയിച്ചു. എയർപോർട്ട് ജീവനക്കാരിൽ 80 ശതമാനത്തോളം പേരെയും ഒഴിവാക്കിക്കഴിഞ്ഞു. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ കനത്ത നഷ്ടമാണ് ഇപ്പോൾ നേരിടുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിൽ മാരിയറ്റ്, വാൾട്ട് ഡിസ്‌നി വേൾഡ് തുടങ്ങിയ കമ്പനികൾ എല്ലാം തന്നെ കനത്ത നഷ്ടം നേരിടുകയാണ്.

യുഎസിലും തൊഴിൽ നഷ്ടം വ്യാപകമാകുകയാണ്. ഒരുകോടിയിലേറെ യുവജനങ്ങൾ കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം തൊഴിലില്ലായ്മ വേതനത്തിനായി അപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും സോമാറ്റോയും സമാനമായ സ്ഥിതിയിലാണ്.