തൃശൂർ: രാഷ്ട്രീയ നേതാവ് എന്നതിലുപരി സാഹിത്യത്തിലും വൈജ്ഞാനിക വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമാണ് എം.പി. വീരേന്ദ്രകുമാറെന്ന് ബഹ്‌സാദ് ഗ്രൂപ്പ് ചെയർമാൻ ജെ.കെ. മേനോൻ അനുസ്മരിച്ചു. എല്ലാ വിഷയങ്ങളിലും തന്റെതായ ഉൾക്കാഴ്ചയും അഭിപ്രായവുമുണ്ടായിരുന്ന അദ്ദേഹം സൗഹൃദങ്ങൾ നിലനിറുത്തുന്നതിലും മൂല്യം കൽപ്പിച്ചു. തന്റെ പിതാവ് സി.കെ. മേനോനുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം താനുമായും വീരേന്ദ്രകുമാർ കാത്തുസൂക്ഷിച്ചെന്നും ജെ.കെ. മേനോൻ പറഞ്ഞു.