കോതമംഗലം: തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയും നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി ഹലോ ആർ യു ഓക്കേ എന്ന പേരിലുള്ള ടെലി കൗൺസിലിംഗ് ചികിത്സാ പദ്ധതി ആരംഭിച്ചു.
കൊവിഡ് ഭീതിയും അടച്ച് പൂട്ടലും നിമിത്തം മുതിർന്നവരും വിദ്യാർത്ഥികളും അനുഭവിക്കുന്ന ടെൻഷന് പരിഹാരം കാണാനാണ് പദ്ധതി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അവരുടെ ബന്ധുക്കൾ, വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ തുടങ്ങി എല്ലാ വിഭാഗം ആളുകൾക്കും ഫോണിൽ ബന്ധപ്പെടാം.
മദ്യാസക്തി ഉള്ളവർക്കുള്ള മാനസിക പ്രശ്നങ്ങൾക്കും കൗൺസിലിംഗിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഔഷധങ്ങൾ വേണ്ടവർക്ക് നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നോ തൊട്ടടുത്തുള്ളള ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നിന്നോ ലഭിക്കും. വിളിക്കേണ്ട നമ്പർ 6235871265,6235871266 ,6235871260