കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ജനങ്ങളിൽ കൃഷി ആഭിമുഖ്യം വളർത്തുന്നതിനായി ജാക്ക് ഫ്രൂട്ട് ചലഞ്ച് ഒരുക്കുന്നു. എല്ലാ വീടുകളിലും പ്ളാവ് നട്ടുവളർത്തുകയാണ് ഉദ്ദേശം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കുടുംബാംഗങ്ങൾ ഒരുമിച്ച് വീട്ടുപരിസരത്ത് പ്ലാവിൻ തൈ നടുന്ന ഫോട്ടോ എടുത്ത് അനുയോജ്യവും സന്ദേശസൂചകവുമായ അടിക്കുറിപ്പോടുകൂടി സഹൃദയ വെൽഫെയർ സർവീസസ് എറണാകുളം എന്ന സഹൃദയയുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുക . മികച്ച എൻട്രികൾക്ക് സമ്മാനം നൽകും. ആവശ്യക്കാർക്ക് സഹൃദയയിൽ നിന്ന് മിതമായ നിരക്കിൽ തൈ ലഭ്യമാക്കും. ചക്ക ഉപയോഗിച്ചുള്ള വിവിധ മൂല്യ വർധിത വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് നൽകും. ഫോൺ : 8848875902