മൂവാറ്റുപുഴ: കാലവർഷത്തെ തുടർന്നുണ്ടാകുന്ന പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴ താലൂക്കിൽ ഇന്റർ ഏജൻസി ഗ്രൂപ്പ് രൂപീകരിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഇന്റർ ഏജൻസി രൂപീകരിച്ചത്. 201819 വർഷങ്ങളിലെ പ്രളയത്തിൽ സുത്യർഹമായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടനകളെയാണ് ഇന്റർ ഏജൻസി ഗ്രൂപ്പിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. 24 സന്നദ്ധ സംഘടനകൾ മൂവാറ്റുപുഴ താലൂക്ക് കോൺഫ്രൻസ് ഹാളിൽ ചേർന്നു. യാഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ.ഡി.ഒ സാബു.കെ.ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. എൽ.എ തഹസിൽദാർ അസ്മ ബീവി, ഇന്റർ ഏജൻസി ഗ്രൂപ്പ് ജില്ലാ എക്‌സിക്യുട്ടീവ് ബോർഡ് മെമ്പർമാരായ ശോഭ ജോസ്, ടി.ആർ.ദേവൻ എന്നിവർ പങ്കെടുത്തു. ഇന്റർ ഏജൻസി ഗ്രൂപ്പ് മൂവാറ്റുപുഴ താലൂക്ക് കോഓർഡിനേറ്ററായി പി.ജി.സുനിൽകുമാറിനെ തെരഞ്ഞെടുത്തു. ഇന്റർ ഏജൻസി ഗ്രൂപ്പ് പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് കമ്മിറ്റികൾ രൂപീകരിക്കും